ആറ്റുകാലമ്മ
പഞ്ചാക്ഷരി
Aattukaalamma (Panchaakshari)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംപുകഴേന്തി
ഗാനരചനപുകഴേന്തി
ഗായകര്‍കെ എസ് ചിത്ര
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:04.

ആറ്റുകാലമ്മക്ഷേത്രം
ശ്രീ ആറ്റുകാൽ‌ദേവിക്ഷേത്രം
ആശ്രയം തേടി വരുന്നവർക്കെല്ലാം
അനുഗ്രഹം നൽകും അക്ഷയപാത്രം
(ആറ്റുകാൽ...)

പാട്ടും പടക്കവും കൂട്ടക്കുരവയും
കേട്ടു മനസ്സലിയും കൃപാകടാക്ഷം
കാറ്റുപോലെ ഉള്ളിൽക്കടന്നു ഭക്തരെ
കാത്തുസൂക്ഷിക്കും കല്പവൃക്ഷം
ആശ്രയം തേടി വരുന്നവർക്കെല്ലാം
അനുഗ്രഹം നൽകും അക്ഷയപാത്രം
(ആറ്റുകാൽ...)

മണൽ‌ക്കാടെന്നും മലർക്കാടെന്നും
മണക്കാടെന്നും അറിയുന്നു
മണലിൽ മലരിൽ മണമീ ജന്മം
മാതാവല്ലാതെ മറ്റാരു തരുന്നു
ആശ്രയം തേടി വരുന്നവർക്കെല്ലാം
അനുഗ്രഹം നൽകും അക്ഷയപാത്രം
(ആറ്റുകാൽ...)

തണലായ് നിന്നും താങ്ങിച്ചുമന്നും
താരതമ്യങ്ങൾ നോക്കാതെയെന്നും
സഹനശക്തിയും ശാന്തിയും നൽകുന്ന
സർവ്വേശ്വരിയുടെ സഹസ്രനേത്രം
ആശ്രയം തേടി വരുന്നവർക്കെല്ലാം
അനുഗ്രഹം നൽകും അക്ഷയപാത്രം
(ആറ്റുകാൽ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts