വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | ബാലഭാസ്കര്‍ |
ഗാനരചന | ഈസ്റ്റ്കോസ്റ്റ് വിജയന് |
ഗായകര്‍ | പി ഉണ്ണികൃഷ്ണൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:03.
പെയ്തൊഴിയാത്ത വിഷാദം മനസ്സില്‍ പ്രിയമുള്ളതൊക്കെയും നുള്ളി നോവിച്ച നാള് ഏതോ സ്വപ്നത്തിന് മായപോലന്നു നീ ഒരു സാന്ത്വനമായ് അരികില്‍ വന്നു എന്നരികില്‍ വന്നൂ (പെയ്തൊഴിയാത്ത..) ആ നിമിഷം മുതല്‍ എന്റെ വികാരങ്ങള്‍ ആനന്ദഭൈരവിയായ് സ്വപ്നങ്ങള്‍ ആപാദമധുരങ്ങളായ് (2) മൗനങ്ങള്‍ ആലാപനീയങ്ങളായ് മോഹങ്ങള്‍ സൗരഭ്യ പൂര്‍ണ്ണങ്ങളായ്(2) (പെയ്തൊഴിയാത്ത...) നിന് പ്രേമ പൂജാ പുഷ്പവുമായ് ഞാന്‍ അമ്പല നടയില്‍ നില്ക്കുമ്പോള് ഓമലേ അതു വഴി വന്നു നീ (2) അതു വരെ ഇല്ലാത്ത ലജ്ജയില്‍ അന്നു നീ മുഖം കുനിച്ചൊരു വാക്കു പറയാതകന്നു പോയ് എന്നോടൊരു വാക്കു പറയാതകന്നു പോയ് (പെയ്തൊഴിയാത്ത..) | |