ആവണീപ്പക്ഷീ കോണ്ടുവരൂ
ഉത്സവഗാനങ്ങള്‍ (രണ്ട്)
Aavanippakshee Konduvaroo (Ulsava Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:34.

ആവണിപ്പക്ഷീ കൊണ്ടുവരൂ
ഇന്നാരും തേടുന്ന താരത്തൂമുത്ത്
മാനുഷരെല്ലാം ഒന്നെന്ന ഭാവന
ഒന്നെന്ന ഭാവന
ആരും കാണാ മുത്ത്‌
(ആവണിപ്പക്ഷീ )

എന്നോ മനസ്സിന്‍ മണിവിളക്കായ്
ആ മുത്ത്‌ മണ്ണിലിരുന്നു പോലും (എന്നോ )
ഏതോ കടലിലെ പാതാളത്തില്‍
അത് പണ്ടൊരു ദേവനെറിഞ്ഞുപോലും (ഏതോ )
അന്നുതൊട്ടീ മന്നിടത്തില്‍
അന്ധരായി .... ഞങ്ങള്‍ അനാഥരായി
(ആവണിപ്പക്ഷീ )

ഇന്നോ മണ്ണിന്‍ കരിവിളക്കില്‍
ആടുന്നതിരുളിന്‍ പ്രേതനാളം (ഇന്നോ )
നീളും കലിയുടെ തീനാമ്പുകള്‍
അതിലിടറി വീണത്‌ പൂത്തുമ്പികള്‍ (നീളും )
എന്നുമെന്നും മന്നിടത്തില്‍
അന്ധരായി ... ഞങ്ങള്‍ അനാഥരായി
(ആവണിപ്പക്ഷീ )
താരത്തൂമുത്ത് ... താരത്തൂമുത്ത് ... താരത്തൂമുത്ത് ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts