സ്നേഹസ്വരൂപാ തവ
സ്നേഹപ്രവാഹം
Snehasworupa Thava (Sneha pravaham)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനബ്രദർ ജോൺ കൊച്ചു തുണ്ടിൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:55.
സ്നേഹസ്വരൂപാ തവദര്‍ശനം
ഈ ദാസരില്‍ ഏകിടൂ...
പരിമളമിയലാന്‍ ജീവിതമലരില്‍
അനുഗ്രഹവര്‍ഷം ചൊരിയേണമേ
ചൊരിയേണമേ...
(സ്നേഹ...)

മലിനമായ ഈ മണ്‍കുടമങ്ങേ
തിരുപാദസന്നിധിയില്‍...
അര്‍ച്ചന ചെയ്തിടും ദാസരില്‍ നാഥാ
കൃപയേകിടൂ... കൃപയേകിടൂ...
ഹൃത്തിന്‍ മാലിന്യം നീക്കിടൂ നീ
(സ്നേഹ...)

മരുഭൂമിയാം ഈ മാനസം തന്നില്‍
നിന്‍ ഗേഹം തീര്‍ത്തിടുക...
നിറഞ്ഞിടുകെന്നില്‍ എന്‍ പ്രിയ നാഥാ
പോകരുതേ... പോകരുതേ...
നിന്നില്‍ ഞാനെന്നും ലയിച്ചിടട്ടെ
(സ്നേഹ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts