തിരുമൊഴിയൊഴുകും നിമിഷം
യേശുവേ ജീവരക്ഷകാ
Thirumozhiyozhukum Nimisham (Yesuve jeevarakshaka)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഫാ പോൾ മണയംപിള്ളി ,ഗോഡ്വിൻ ഫിഗ്വേറിഡോ
ഗാനരചനഫാ പോൾ മണയംപിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:52.


തിരുമൊഴിയൊഴുകും നിമിഷം
വരമഴ പൊഴിയും സമയം
അണയൂ സോദരരേ തുറക്കൂ ഹൃദയങ്ങള്‍
വചനഗീതം മുഴങ്ങി - തിരു
വചനവേദിയൊരുങ്ങി
(തിരുമൊഴി )

കാതില്‍ മുഴങ്ങും തിരു വചനങ്ങള്‍
പാതയില്‍ വെളിച്ചമാകണം (കാതില്‍ )
പാദങ്ങള്‍ പാപത്തിന്‍ കല്ലുകളില്‍ തട്ടാതെ
പാലിച്ചിടുന്നൂ വചനം - തിരുവചനം (പാദങ്ങള്‍ )
(തിരുമൊഴി )

പാരിടമെങ്ങുമേ പോയിടാം
യേശുവിന്‍ പ്രവാചകരാകാം (പാരിടം )
സ്നേഹിക്കാം സ്നേഹത്തില്‍ ഒന്നായ് വസിക്കാം
യേശുവിനായ് ജീവനേകിടാം - സ്നേഹിതരെ (സ്നേഹിക്കാം )
(തിരുമൊഴി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts