ഹരികാംബോജി രാഗം
മയില്‍പ്പീലി
Harikamboji Ragam (Mayilppeeli)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹരികാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:49.

ഹരികാംബോജിരാഗം പഠിക്കുവാന്‍
ഗുരുവായൂരില്‍ ചെന്നൂ ഞാന്‍
പലനാളവിടെ കാത്തിരുന്നെങ്കിലും
ഗുരുനാഥനെന്നെ കണ്ടില്ല, എന്നെ
ഗുരുവായൂരപ്പന്‍ കണ്ടില്ല...
(ഹരികാംബോജി)

രാവിലെയവിടുന്നു പട്ടേരിപ്പാടിന്റെ
വാതം ചികിത്സിക്കാന്‍ പോകുന്നു
നാരായണീയമാം ദക്ഷിണയും വാങ്ങി
നേരേ മഥുരയ്‌ക്കു മടങ്ങുന്നു...
ജീവിതഭാഷാകാവ്യത്തില്‍ പിഴയുമായ്
പൂന്താനം പോലെ ഞാനിരിക്കുന്നു
കൃഷ്‌ണാ! തോറ്റൂ ഞാന്‍ ഭഗവാനേ!
(ഹരികാംബോജി)

വില്വമംഗലത്തിന് പൂജയ്‌ക്കൊരുക്കാന്‍
അങ്ങെല്ലാ ദിവസവും ചെല്ലുന്നൂ...
ഗുരുപത്‌നിക്കായ് വിറകിനും പോകുന്നു
പലരുടെ പരിഭവം തീര്‍ക്കുന്നു...
അതുകഴിഞ്ഞാല്‍പ്പിന്നെ കൃഷ്‌‌ണാട്ടം കാണുന്നു
പുലരുമ്പോള്‍ കുളിയായ് ജപമായ്...
കൃഷ്‌ണാ! തോറ്റൂ ഞാന്‍ ഭഗവാനേ!
(ഹരികാംബോജി)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts