ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍
മയില്‍പ്പീലി
Chembaykku Naadam Nilachappol (Mayilppeeli)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമാണ്ഡ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:49.

ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തന്റെ
ശംഖം കൊടുത്തവനേ..
പാഞ്ചജന്യം കൊടുത്തവനേ..നിന്റെ
ഏകാദശിപ്പുലരിയില്‍ ഗുരുവായൂര്‍
സംഗീതപ്പാല്‍ക്കടലല്ലോ.. എന്നും
സംഗീതപ്പാല്‍ക്കടലല്ലോ..

ഒരു കണ്ഠമിടറുമ്പോള്‍ ആയിരം കണ്ഠത്തില്‍
സരിഗമ കൊളുത്തും പരം പൊരുളേ
ആദിമദ്ധ്യാന്തങ്ങള്‍ മൂന്നു സ്വരങ്ങളായ്
അളന്നവനേ... ഈ സ്വരങ്ങള്‍..
സ സരിസ നിധനി
നി നിസരി ധമധ
ധ ധനിധ മഗമ
ഗമധനിധ മധനിസനി
ധനിസരിസ നി സരി ഗരി
സരി ഗമഗ രി ഗരി സാനിധ
നി സനി ധനിധ മധമ ഗമ ധനി
ഈ സ്വരങ്ങള്‍ നിനക്കര്‍ച്ചനാപുഷ്പങ്ങള്‍
സ്വീകരിച്ചാലും ഹരേകൃഷ്ണാ...

കളഭച്ചാര്‍ത്തണിയിക്കാന്‍ ഉദയാസ്തമയങ്ങള്‍
കുളികഴിഞ്ഞീറന്‍ അണിയുമ്പോള്‍
ആയുരാരോഗ്യസൗഖ്യം പകരും വിഷ്ണോ
നാരായണാ.. ഹരേ നാരായണാ..
ആനന്ദബാഷ്പങ്ങള്‍ സ്വീകരിച്ചാലും നീ
ഗുരുപവനേശ്വര നാരായണാ..


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts