ചന്ദന ചർച്ചിത
മയില്‍പ്പീലി
Chandana Charchitha (Mayilppeeli)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:49.

സാന്ദ്രാനന്ദാപബോധാത്മകമനുപമിതം കാലദേശാവസിഭ്യാം
നിർമ്മുക്തം നിത്യമുക്തം നികമശതശഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരുഷാധാത്മകം ബ്രഹ്മതത്വം
തത്വാവധാതി സാക്ഷാത് ഗുരുപവനപുരേ ഹന്തഭാഗ്യം ജനാനാം

ചന്ദനചർച്ചിത നീലകളേബരം
എന്റെ മനോഹരമേഘം
കായാമ്പൂവിലും എന്റെ മനസ്സിലും
കതിർഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം
(ചന്ദനചർച്ചിത)

ആ തിരുമാറിലെ വനമാലപ്പൂക്കളിൽ
ആദ്യവസന്തം ഞാൻ
ആപദപങ്കജമാദ്യം വിടര്ത്തിയ
സൂര്യപ്രകാശം ഞാൻ
നിന്റെ ഗീതവും വേദവും ഈ ഞാൻ
(ചന്ദനചർച്ചിത)

കൌസ്തുഭവമെന്നും കാളിന്ദിയെന്നും
കാർമുകിലെന്നും കേട്ടു ഞാൻ
ഉറക്കെച്ചിരിയ്കുവാൻ മറന്നോരെന്നെയും
ഉദയാസ്തമയങ്ങളാക്കീ നീ
തിരുനട കാക്കാൻ നിർത്തി നീ
(ചന്ദനചർച്ചിത)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts