വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | ടി എസ് രാധാകൃഷ്ണന് |
ഗാനരചന | പി സി അരവിന്ദന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുദ്ധധന്യാസി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:49.
എട്ടു ദിക്പാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂര്‍ത്തേ... അഷ്ടമൂര്‍ത്തേ ചണ്ഡതാണ്ഡവമാടിടും അണ്ഡകടാഹസമ്രാട്ടേ... നമസ്തേ... നമസ്തേ... നമസ്തേ... (എട്ട്) മണ്ഡനമണ്ഡലത്തോടെ നീ ആസ്ഥാന- മണ്ഡപത്തില്‍ വരും നേരം... ഏഴരപ്പൊന്നാനയാനയിക്കും നിന്നെ ഏഴീരുലകും നമിപ്പൂ - നിന്നെ ഏഴീരുലകും നമിപ്പൂ... (എട്ട്) വില്ലുതീര്ത്ഥത്തില് കുളിച്ചു തൃപ്പാദത്തില്‍ വില്വപത്രങ്ങളര്പ്പിച്ചു... കമ്രദ്വിതിയെഴും ബ്രഹ്മമേ മുന്നില്‍ ഞാന്‍ നമ്രശിരസ്കനായ് നില്പൂ - ഇന്നും നമ്രശിരസ്കനായ് നില്പൂ.... (എട്ട്)� | |