പ്രണയമെന്നാല്‍
ഈ അഴകെല്ലാം നിനക്കു മാത്രം
Pranayamennal (Ee Azhakellam Ninakku Maathram)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍സുജാത മോഹൻ
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:46.
 

പ്രണയമെന്നാൽ ഹൃദയമുരുകും മധുരമൊമ്പരമോ (2)
നെഞ്ചിനുള്ളിൽ കുളിരു പെയ്യും വർണ്ണ മലർമഴയോ
വർണ്ണ മലർമഴയോ ഉം... ഉം.....ഉം..
(പ്രണയമെന്നാൽ...)

മൺചെരാതിൽ മന്ദഹാസ തിരി കൊളുത്തി നീ
ആ...ആ......ആ.....
മൺ ചെരാതിൽ മന്ദഹാസ തിരി കൊളുത്തി നീ
മൗനമെല്ലാം നിറയുമേതോ ശ്രുതിയുണർത്തി നീ
ഇന്ദ്രജാലം പോലെ പ്രേമം പുഷ്പകാലം പോലെ
ഉം... ഉം.....ഉം..
(പ്രണയമെന്നാൽ...)


സ്വപ്നമെന്നും പൊന്നു പാകും കടവിൽ വരുമോ നീ
ആ..ആ.ആ..
സ്വപ്നമെന്നും പൊന്നു പാകും കടവിൽ വരുമോ നീ
ഇഷ്ടമെല്ലാം ചെപ്പിലാക്കി കൊണ്ടു തരുമോ നീ
സാന്ധ്യതാരം പോലെ
പ്രേമം ഇന്ദുകാന്തം പോലെ
ഉം... ഉം.....ഉം..
(പ്രണയമെന്നാൽ...)







 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts