വെള്ള തുമ്പപ്പൂ പെറുക്കാന്‍
എന്നും ഈ പൊന്നോണം
Vella Thumbapooperukkan (Ennum Ee Ponnonam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനബിച്ചു തിരുമല
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:45.

വെള്ളത്തുമ്പപ്പൂ പെറുക്കാൻ തോട്ടു വക്കേ പോകുമ്പം
നാട്ടുമാവിൻ ചോട്ടിൽ വെച്ചെന്റെ മനസ്സു ചോദിച്ച പെണ്ണാളേ (2)
കാശിത്തെറ്റി പറിച്ചരച്ചിട്ട് മിഴി മിനുക്കണതെന്തേ നീ
അതിന്റകത്തൊളിച്ചിരിക്കണ കറുത്ത കാക്കക്കണ്ണാട്ടാനോ
വാർമുടിക്കെട്ടിൽ പൂക്കളം തീർക്കും മായാജാലം കാട്ടാനോ
കാലത്തെത്തുമ്പോൾ നീയെന്റെ മുന്നിൽ ചടഞ്ഞിരിക്കണതെന്താണ്
എന്താണ്....
(വെള്ളത്തുമ്പപ്പൂ ...)

ഇല്ലത്തെ പാട്ടി ചൊല്ലിത്തന്നില്ലേ പണ്ടത്തെ പാട്ടിൽ ചെന്തമിഴ് ചാറ്റിൽ
ഈണത്തിൽ ചാലിച്ച പൊന്നോണക്കാലം
സിന്ദൂരചെന്താമരപൂ കണ്ണത്തിൽ വീശി
ചന്തത്തിന്റെ ചാഞ്ചക്കം നിൻ മേനിയിൽ പൂശി
എൻ കനവിൻ നിൻ നിനവിൻ ഏഴുനിറം മാലയിടും
നിൻ പനിനീർചുണ്ടിണയിൽ പുഞ്ചിരിയും വീണടിയും
കാലത്തിന്റെ കോലം തുള്ളും കാമുകർ നമ്മൾ
കാലത്തിന്റെ കോലം തുള്ളും കാമുകർ നമ്മൾ
(വെള്ളത്തുമ്പപ്പൂ ...)

പൂമ്പാറ്റയെ പോൽ പൂക്കൾ പറക്കും
പൂന്തോട്ടം കെട്ടും ചീലാത പക്ഷി ആവണിപ്പൊന്നാണു നീയെന്റെ ഉള്ളിൽ
നിന്മനം ഏറ്റുപാടും ആതിരഗാനം
എന്നുമെൻ ഓർമ്മകളിൽ ഉണ്ണികളാകും
കാട്ടുമുല്ലേ നാട്ടുപെണ്ണേ നോട്ടമെയ്യും കൂട്ടുകാരേ
നമ്മിലെന്നും നന്മ പെയ്യും നല്ല ദിനം ഓണദിനം
വാമനനും മാബലിക്കും വന്ദനമാസം
(വെള്ളത്തുമ്പപ്പൂ ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts