പൂക്കാലമായ്‌
എന്നും ഈ പൊന്നോണം
Pookkaalamaay (Ennum Ee Ponnonam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:45.

പൂക്കാലമായ് വിളവെടുപ്പൊരാഘോഷമായ്
ചിങ്ങം ചേതോഹരം മനസ്സുകളിൽ ആനന്ദമായ് (2)
പൊൻ തിരുവോണക്കാലം നിറനാടകം
മലയാള നാട്ടിൽ സുമ സാഗരം
നീലക്കുയിൽ പാടും സംഗീത സ്വര പഞ്ചമം കേട്ടു
മലർക്കൂട്ടം വിരിഞ്ഞാടും കാടുകൾ മേടുകൾ തോടുകൾ തൊടികൾ
(പൂക്കാലമായ്...)

നറുനീല നിലവൂറും ശുഭരാത്രികാലം
കളി ഊയൽ പടി മേലെ വിളയാട്ടു നേരം
ഒരു മഞ്ഞത്തുകിൽ തുണ്ടിൽ തിരുവോണവേഷം
തലപ്പന്തിൻ തുഴതുമ്പിൽ തുളുനാടൻ കോലം
കോലടി താളവും തിരുവാതിര ആട്ടവും
പല ചെമ്പുലി മേളവും പുതു പൂപ്പൊലി ജാലവും
പടയണിയോടെ സദിരൊലിയോടെ മനസ്സുകൾ കൊണ്ട് മധുരവുമുണ്ട്
തിരുമേനിയെഴുന്നള്ളി വരും നേരം എതിരേറ്റു മലർ തൂകി മിഴി കൂപ്പി
ഓണവിരുന്നിനു ചോറു വിളമ്പ്
(പൂക്കാലമായ്...)

മതമൈത്രി മനമൈത്രി അതു തന്നെ ഓണം
തിരുമേനി ഉഴിഞ്ഞേകും നരജന്മ പാഠം
അതിലെന്റെ മലയാളം അനുഭൂതി നേടും
കലികാല ശനിശാപം അതിൽമുങ്ങി മാറും
കാക്കണമെന്നുമെൻ തൃക്കാക്കര ദേവനെ
തിരുമുന്നിലിടുന്നിതാ പിഴ തീർത്തൊരു മാനസം
പഴയൊരു നാട്ടു പെരുമകളിന്നു
പഴമൊഴി പോലെ പൊഴിയരുതെന്ന പരമാർഥം ഒരു മാത്ര
പകരുന്ന തിരുവോണം മനസ്സിന്റെ തൊഴുകയ്യിൽ
ആയിരമാവണി മാമലരേന്തും
(പൂക്കാലമായ്...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts