മനസ്സിനുള്ളില്‍ [F]
എന്നും ഈ പൊന്നോണം
Manassinullil (Ennum Ee Ponnonam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:44.

മനസ്സിനുള്ളിലൊരോണം വിരുന്നു വരും നേരം
ഞാനുമെൻ ഓർമ്മയും കാത്തിരിപ്പൂ മൂകം (2)
പാടി വരും പാണൻ ആടി വരുന്നൂഞ്ഞാൽ
കൊഞ്ചിടും നെഞ്ചിലെ ചാഞ്ചക്കത്തിരുവോണം
കുളിച്ചൊരുങ്ങും പൂക്കാലം പൊലിച്ചൊരുക്കും പൂപ്പാടം
പറിച്ചെടുക്കും അത്തംനാൾ പുലരി തൊട്ടേ പത്തോണം
കുരുക്കുത്തി പൂം പരുത്തി മുല്ലേ
തേന്മാവിൻ മാറിൽ അയ്യയ്യാ മായാജാലം നീ
(മനസ്സിനുള്ളിൽ..)

അറുത്തെടുക്കും നെല്ലെല്ലാം കൊഴിച്ചെടുക്കും നേരത്തും
പുടവ ദാനം ചെയ്യാനായ് പുതുമയെത്തും കാലത്തും
കനവിലും നിനവിലും കളങ്കമില്ലൊട്ടും
മൊഴിയിലും മിഴിയിലും പരക്കെ സന്തോഷം
മാവേലീ മന്നവാ മാളോരേ കാണാൻ വാ
പിറന്ന ചിങ്ങം നിറഞ്ഞ മണ്ണിൽ വിരുന്നു കൊള്ളാൻ നീ വാ
വായോ വായോ നീ വായോ വായോ
വായോ വായോ നീ വായോ വായോ
(മനസ്സിനുള്ളിൽ..)

കളിവിളയാട്ടയ്യത്ത് കളരിമുറ്റത്താറാട്ട്
തെരുവു തോറും കൂത്താട്ടം തിരുമനസ്സിൻ ഊരോട്ടം
ഇവിടെ വന്നുണരുവാൻ ഒരുമയെത്തേണം
ഇവിടെ നിന്നകലുവാൻ കരുണ കിട്ടേണം
തമ്പ്രാനേ വന്നാലും പൊന്നോണം തന്നാലും
മലമടങ്ങിൻ ഇരുളകറ്റാൻ മനസ്സരസ്സിൽ നീ വാ
വായോ വായോ നീ വായോ വായോ
വായോ വായോ നീ വായോ വായോ
(മനസ്സിനുള്ളിൽ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts