കായലിന്റെ തീരം
എന്നും ഈ പൊന്നോണം
Kayalinte Theeram (Ennum Ee Ponnonam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,മഞ്ജരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:44.

കായലിന്റെ തീരം പനയോല മേഞ്ഞ മാടം (2)
അവിടോണം കൂടാൻ പോകും നാടൻ ചീതപ്പെണ്ണേ
എടീ നിന്നെക്കണ്ടാൽ പായുന്നുള്ളിൽ കൊതിക്കാള വണ്ടി
താളം തല്ലി തല്ലി തിരുവോണപ്പാട്ടും പാടി
(കായലിന്റെ തീരം..)

വണ്ടിക്കാരാ വണ്ടിക്കാരാ വഴിയും മാറി എങ്ങോട്ടൊഴുകുന്നയ്യാ
ഹോയ് പുഞ്ചപ്പാടം കൊയ്യും പെണ്ണേ നിന്നെ കണ്ടാൽ മാറുന്നുള്ളം പോലും
മനവഞ്ചി തുഴഞ്ഞൊരു കായലു ഞാനിന്നറിയുന്നില്ലേ
അതിലൊത്തിരി ചിത്തിരമുല്ലയുമായ് ഞാൻ അണയുന്നില്ലേ
ഇനി അത്തമിടുന്ന തളങ്ങടെയുള്ളിൽ കിളിപ്പാട്ടു പാടാൻ
വായോ വായോ പെണ്ണേ എടീ വായോ വായോ പെണ്ണേ
ഉം..ഉം.ഉം...ഉം..ഉം..ഉം..
(കായലിന്റെ തീരം..)

അത്തം പത്തും മുത്തും ചുണ്ടിൽ പവിഴം പോലും മൂളും പിരിശം പാട്ടോ
കൈയ്യും മെയ്യും നെയ്യും ശീലെൻ ഉള്ളിന്നുള്ളിൽ അല്ലെൻ കാണുന്നില്ലേ
നഗരത്തിലെ മാതിരി കാട്ടിനകത്തെ ഗജമേളം നീ
ഒരു ശിന്തു മുഴക്കി നരിപ്പുലിയാടും തലയാളൻ നീ
ഇനി ഒത്തൊരുമിച്ച് മനസ്സിനകത്തെ കളിക്കൂത്തുമാടാം
താളം തല്ലി തല്ലി നീ താളം തല്ലി തല്ലി
ഓഹോ ഓഹോ ഓഹോ ഓ....ഓ...
(കായലിന്റെ തീരം..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts