തുടികൊട്ടി
ചൈത്ര ഗീതങ്ങൾ
Thudikotti (Chaithra Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംശരത്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംഅമൃതവര്‍ഷിണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:46.

തുടികൊട്ടി മഴമുകില്‍ പാടി
വിണ്ണില്‍ തൂമിന്നല്‍ പൂങ്കൊടിയാടി
താഴമ്പൂക്കാടുകള്‍ കാറ്റില്‍
നൂറു പൊന്‍പീലിക്കാവടിയാടി
മുകിലേ എന്‍ പ്രിയനെക്കണ്ടെന്‍ ദൂതു ചൊല്ലി വരുമോ
കുളിര്‍കാറ്റിന്‍ മഞ്ചലഴകിലേറി
ദൂരെ കാനനങ്ങള്‍ക്കപ്പുറം പോയ് വരൂ
(തുടികൊട്ടി...)

പാല്‍നിലാവുറഞ്ഞപോലെ പാല പൂത്തിലഞ്ഞി പൂത്തു
പൂമണം ചൊരിഞ്ഞ രാവുകള്‍
നിന്നെയോര്‍ത്തു മന്ദിരാങ്കണത്തില്‍ വീണമീട്ടിടുന്ന
പെണ്‍കിടാ‍വിന്‍ തേങ്ങല്‍ കേട്ടുവോ
നിന്റെ പെരു ചൊല്ലിയെന്റെ മൈന മാഴ്കയായ്
നിന്നോമല്‍ ചമ്പകത്തിനാദ്യ പുഷ്പമായ്
ചൊല്ലൂ നീ നിന്‍ മഞ്ജുമന്ദാരം കുന്നോളം
പൂ തൂകി നിന്നെയോര്‍ത്തു ചൂടുകാറ്റിലുലയുന്നു
(തുടികൊട്ടി...)

നീലശൈലശൃംഗമാര്‍ന്നു തെല്ലിരുന്നു പോക
ദാഹനീര്‍ തരുന്ന ചോല കണ്ടുവോ
നിന്‍ കുളുര്‍ നിഴലില്‍ നിന്നു ഗ്രാമകന്യകള്‍ സലജ്ജ
മൊന്നു ചാഞ്ഞു കണ്ണെറിഞ്ഞുവോ
മൂവന്തിച്ചോപ്പണിഞ്ഞ നാട്ടുപാതയോ
സീമന്തരേഖ പോലെ കണ്ടു നിന്നു നീ
വൈകൊല്ലേ എന്‍ സ്നേഹസന്ദേശം നാഥന്നു
നല്‍കീടാന്‍ നീറുമെന്റെ കദനത്തിന്‍ കഥ പറയാന്‍
(തുടികൊട്ടി...)


 




 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts