താരം
ചൈത്ര ഗീതങ്ങൾ
Thaaram (Chaithra Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംശരത്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ശ്രീനിവാസ് ,കെ എസ് ചിത്ര
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:43.
 

താരം കൺചിമ്മി താരും കൺചിമ്മി
ആത്മാവിലേതോ മൗനങ്ങൾ പാടി
തൂവെണ്ണിലാവിൻ പൂമഞ്ചലാടി
പൂർണ്ണേന്ദു നില്പൂ മേലേ മേലേ
(താരം കൺചിമ്മി...)


കല്യാണസൗഗന്ധികം എന്നോമലാൾക്കു നൽകാം
കല്യാണസൗഗന്ധികം ഒരുനാൾ
എന്നോമലാൾക്കു നൽകാം അകലെ
പൂവായ പൂവൊക്കെ പൂത്തുലയും
കാടായ കാടൊക്കെ ഞാനലഞ്ഞു
നിൻ സ്നേഹമധുവൂറും ഒരു പൂവു നീ തന്നു
(താരം കൺചിമ്മി...)


സംഗീത സൗപർണ്ണികേ എന്നെയും കൈക്കൊൾക നീ
സംഗീത സൗപർണ്ണികേ സ്വരമായ്
നിൻ മാറിൽ വീഴുന്നു ഞാൻ
ഒഴുകും പൊന്നോളമായ് നിന്നിലാടുന്നു ഞാൻ
നിൻ കൈ തലോടുന്ന പൊന്നാമ്പൽ ഞാൻ
നിൻ പ്രേമസംഗീതലയമായ് മാറട്ടെ
(താരം കൺചിമ്മി...)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts