ഗുരുപവന പുരേശാ
ത്രിമധുരം
Gurupavana Puresha (Thrimadhuram)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനകെ എല്‍ ശ്രീകൃഷ്ണദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:41.
 
ഗുരുപവനപുരേശാ കൃഷ്ണാ
കൃഷ്ണാ പദതളിരിണ തൊഴുന്നേൻ (2)
ഹൃദയ ശ്രീകോവിലിലെന്നും തെളിയുന്ന
മണിദീപമേ നിന്നെ കൈ വണങ്ങുന്നേ (2)
(ഗുരുപവനപുരേശാ......)

വാകച്ചാർത്തിന്റെ വേളയിൽ നിന്നെ ഞാൻ
ആലിലക്കൃഷ്ണനായ് കാണുന്നു
എന്നും അമ്പാടിക്കണ്ണനായ് കാണുന്നു (2)
ഉഷഃപൂജ നേരത്ത് കുസൃതിക്കുടുക്കയാം
ഉണ്ണിക്കണ്ണാനായ് മാറുന്നു
എന്റെ പൊന്നുണ്ണിക്കണ്ണനായ് മാറുന്നു (2)
(ഗുരുപവനപുരേശാ......)

നവകാഭിഷേകത്തിൻ നിമിഷത്തിൽ നീ വീണ്ടും
നവമാമൊരു രൂപമണിയുന്നു (2)
കോലക്കുഴലൂതും കാർമുകിൽ വർണ്ണന്റെ
ചേലാർന്ന രൂപം ഞാൻ കാണുന്നു
കൃഷ്ണാ ചേലാർന്ന രൂപം ഞാൻ കാണുന്നു (2)
(ഗുരുപവനപുരേശാ......)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts