ബ്രാഹ്മമുഹൂർത്തത്തിൻ
പാഞ്ചജന്യം വാല്യം I
Brahma Muhoorthathin (Panchajanyam Vol. I)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംസുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:13:13.



ബ്രാഹ്മമുഹൂര്‍ത്തത്തിന്‍ ശംഖൊലിയുണര്‍ന്നു
ഗുരുവായൂരപ്പന്‍റെ തിരുനട തുറന്നു
തൊഴുകൈയുമേന്തി ഞാന്‍ തിരുമുമ്പില്‍ ചെന്നപ്പോള്‍
തിരുവാകചാര്‍ത്തു കണ്ടു
ദേവന്റെ തിരുമേനിപൂ കണ്ടു

നിര്‍മ്മാല്യപുഷ്പവും ദേവപ്രസാദവും
വാങ്ങി ഞാന്‍ അഭിഷേക തീര്‍ത്ഥവും
കണ്‍കളില്‍ ദേവന്‍റെ സൗന്ദര്യശില്പവും
തങ്ങി അന്തരംഗത്തില്‍ ഓംങ്കാരവും

പുല്ലാങ്കുഴലൂതും ചെഞ്ചൊടിയിതളും
ഗോവര്‍ദ്ധനം താങ്ങും പൂന്തളിര്‍ വിരലും
കാളിയ ദര്‍പ്പം തീര്‍ത്ത പാദങ്ങളും കണ്ടു
കരുണാമയനില്‍ ഞാന്‍ അലിഞ്ഞുചേര്‍ന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts