രാമ നാമ ജപം തുടരുക
പുഷ്പാഭരണം
Rama Nama Japam Thudaruka (Pushpabharanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംതോഡി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:38.

രാമനാമജപം തുടരുക മനമേ
രാമചിന്തനയില്‍ മുഴുകുക മനമേ
രാമാ രാമാ ദശരഥരാമാ
ശ്രീരഘുരാമാ സീതാരാമാ
ജയ ജയ രാമാ... [2]
(രാമനാമ)

അച്ഛന്റെ വാക്കിനായ് അടവിയില്‍ പോയവന്‍
ദൈത്യരില്‍‌നിന്നെന്നും ദേവരെ കാത്തവന്‍
ഏകപത്നീവ്രതദീപമായ് വാണവന്‍
രാജധര്‍മ്മത്തിന്റെ സാരാംശമായവന്‍
രാമന്‍... ശ്രീരാമന്‍...
(രാമനാമ)

ഭാര്യാവിരഹത്തിന്‍ വഹ്നിയില്‍ വെന്തവന്‍
സുഗ്രീവസഖ്യത്താല്‍ അബ്ധിയും താണ്ടിയോന്‍
രാവണനെക്കൊന്നു സീതയെ കാത്തവന്‍
മാരുതിതന്‍ മാറില്‍ മായാതെ നില്‌പവന്‍
രാമന്‍... ശ്രീരാമന്‍...
(രാമനാമ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts