പൊന്നുംമണിത്തറമേല്‍
പുഷ്പാഭരണം
Ponnum Manitharamel (Pushpabharanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:37.
പൊന്നുംമണിത്തറമേല്‍ പൊന്‍‌ചിത്രപീഠത്തിന്മേല്‍
വന്നിരുന്നാലും നീയെന്നുണ്ണിഗ്ഗണപതിയേ
കാലപ്രവാഹമാകും മൂഷികവാഹനത്തില്‍
ലീലകളാടിമേവും മായാജഗത്‌പതിയേ
(പൊന്നും)

തുമ്പിക്കരമുയര്‍ത്തി സമ്പൂര്‍ണ്ണ തത്ത്വമോതി
അന്‍പിന്‍ പന്ഥാവു കാട്ടൂ സിദ്ധിവിനായകനേ
ഗണനായകനേ... ഗുഹസോദരനേ...
(പൊന്നും)

വിഘ്നങ്ങളകറ്റേണം തമ്പുരാനെന്നുമെന്റെ
ഭക്തിതന്‍ മോദകമുണ്ടാമോദമാര്‍ന്നിടേണം
ഗണനായകനേ... ഗുഹസോദരനേ...
(പൊന്നും)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts