മണ്ണാർശാലയിൽ വാഴും
മണ്ണാറശ്ശാല നാഗരാജ സ്തുതികൾ
Mannaarassaalayil Vaazhum (Mannaarassaala Naagaraja Sthuthikal)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: November 06 2023 14:58:53.
മണ്ണാറശാലയില്‍ വാഴും
നാഗദൈവങ്ങളെ സ്തുതിപാടാം
ഗന്ധര്‍വ്വ കിന്നരന്‍മാരും
വന്നു ഞങ്ങളെ കേട്ടിടേണം

ഈ സര്‍പ്പക്കാവുകള്‍ അനവധി...
കഥചൊല്ലുമീ ഐതീഹ്യങ്ങള്‍
മലര്‍മെത്തയിലെത്തി ശയിക്കും...
കനകാങ്കിതമുരഗ സമൂഹം

വളരെപണ്ടൊരുനാളൊരുനാളിവിടെത്തീ
അഗ്നീജ്വാലകള്‍...
ഫലമുഗ്രവീഗത്തിന്‍ മേളം
അലതല്ലി ഖാണ്ഡവ ദാഹം

ഇലകള്‍ വള്ളികള്‍ അമരും വെണ്ണീറായി
ഇഴയും നാഗങ്ങള്‍ക്ക് അഭയമാരേകും
ഇണകള്‍ പിരിയുന്നൂ ഇരവും വളരുന്നൂ
ഇനിയെന്തീ മണ്ണില്‍ ഇഴയായ് എളുതാമോ

മദമെത്രയുമാര്‍ത്തു പാവക നിര
വലയം ചെയ്തൂ കാവുകള്‍
കദനാബ്ധിയിലാര്‍ത്തു കരഞ്ഞൂ...
മനതന്‍ മണിനാഗ സമൂഹം

മണ്ണാകെ ചുട്ടുപഴുത്തൊരു സംഹാരം
നെടുനെടുവീര്‍പ്പുകളായി
അന്തര്‍ജ്ജനമെത്തീ തണ്ണീര്‍ കുംഭങ്ങള്‍
പലവുരു തൂകീ...

അഴലിന്നൊഴിയുന്നൂ മനവും തെളിയുന്നൂ
കനലില്‍ തണ്ണീരും നിനവില്‍ മോഹങ്ങളും
ഇവരാണെന്‍ അമ്മാ എന്നുമെന്നും എന്നമ്മാ
ഇവരാണെന്‍ അമ്മാ എന്നുമെന്നും എന്നമ്മാ

മണ്ണില്‍പെട്ടുഴലും പാമ്പുകള്‍
മന്ദം ജലസീമകള്‍ പൂകീ...
മണ്ണാറിയ കാവുകള്‍ തീര്‍ന്നൂ...
മണ്ണാറശാലയുമായി...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts