വിഷ്ണു മായയില്‍ പിറന്നവനെ
അയ്യപ്പ ഗാനങ്ങള്‍ വാല്യം VII
Vishnu Maayayil Pirannavane (Ayyappa Gaanangal Vol VII)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനഹരി കുടപ്പനക്കുന്ന്
ഗായകര്‍കെ ജെ യേശുദാസ്
രാഗംദര്‍ബാരി കാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:37.




വിഷ്ണുമായയില്‍ പിറന്നവനേ എന്നെ
വിശ്വമായയില്‍ നിന്നുമുണര്‍‌ത്തൂ
മായക്കതീതമാം മനഃശാന്തി തേടി
മായാമഹേശ്വരപുത്രാ....
മാമല കേറി വരുന്നു...
(വിഷ്ണു...)

അജ്ഞാനമാകും അന്ധകാരത്തില്‍
അലയുകയായിരുന്നിതുവരെ ഞാന്‍
അറിയാതെ നിന്‍ നാമമുരുവിട്ട വേളയില്‍
അകക്കണ്ണില്‍ തെളിഞ്ഞൊരു കനകതാരം
ആ ദിവ്യതാരം നീയല്ലോ...
മണികണ്ഠാ... മണികണ്ഠാ...
(വിഷ്ണു...)

സംസാരമാകും അലകടലില്‍
നീന്തുകയായിരുന്നിതുവരെ ഞാന്‍
കൈകാലുകളാകെ കുഴഞ്ഞൊരു വേളയില്‍
കനിവിന്‍ കൈ തന്നാരോ കരയ്ക്കണച്ചു
ആ കാരുണ്യമൂര്‍ത്തി നീയല്ലോ...
മണികണ്ഠാ... മണികണ്ഠാ...
(വിഷ്ണു...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts