യേശു ദേവന്‍ വരുമല്ലോ
ശാന്തി ഗീതങ്ങൾ
Yesudevan Varumallo (Shanthi Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജി ദേവരാജന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:36.
 
യേശുദേവൻ വരുമല്ലോ
സ്നേഹസ്വരൂപൻ വരുമല്ലോ
ശാന്തിഗീതങ്ങൾ പാടിക്കൊണ്ടേ
സ്വാഗതമവനു നൽകീടാം

ഗലീലിയാ കടല്‍പ്പുറത്തൊരു
സ്വർണ്ണദീപം പോലെ
തെളിഞ്ഞു നിന്നവനരുളിച്ചെയ്തു
സ്നേഹിപ്പിൻ സ്നേഹിപ്പിൻ
ശത്രുവിനെയും സ്നേഹിപ്പിൻ
ഇനി അവന്റെ കല്പന നിറവേറ്റാം
അവന്റെ പാതയൊരുക്കാം വീണ്ടും
(യേശുദേവൻ..)

കാനായിൽ കല്യാണത്തിനു
പച്ചവെള്ളം വീഞ്ഞായ്
മാറ്റിക്കൊണ്ടവനരുളിചെയ്തു
പ്രാർത്ഥിപ്പിൻ പ്രാർത്ഥിപ്പിൻ
സ്വർഗ്ഗ പിതാവിനെ പ്രാർത്ഥിപ്പിൻ
ഇനി അവന്റെ കല്പന നിറവേറ്റാം
അവന്റെ പാതയൊരുക്കാം വെണ്ടും
(യേശുദേവൻ..)

ചുങ്കക്കാർ പാപികൾ നിന്ദിതർക്കെല്ലാം
തണലവനേകി ശാപശമനം നേടി
അവശന്മാർക്കും ആലംബഹീനർക്കും
അത്താണിയായ് ആശ്വാസമായ്
സ്വർഗ്ഗ വെളിച്ചമവൻ നൽകി
ഇനി അവന്റെ കല്പന നിറവേറ്റാം
അവന്റെ പാതയൊരുക്കാം വീണ്ടും
(യേശുദേവൻ..)

മറന്നു പോയ് നാം തിരുമൊഴികൾ
മറന്നു പോയവനെയും
അവന്റെ ചൊല്ലും നൽ ചെയ്തികളും
സ്നേഹവും ത്യാഗവും
മനസ്സിലുണർത്തി നടക്ക നാം
ഇനി അവന്റെ കല്പന നിറവേറ്റാം
അവന്റെ പാതയൊരുക്കാം വീണ്ടും
(യേശുദേവൻ..)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts