വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | ശ്രീനാരായണ ഗുരു |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കാപ്പി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:33.
എല്ലാവരും ആത്മസഹോദരരെ - ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം കൊല്ലുന്നതുമെങ്ങിനെ ജീവികളേ തെല്ലും കൃപയറ്റു ഭുജിക്കയതും (എല്ലാവരും ) കൊല്ലാവൃതമുത്തമമാതിലും തിന്നാവൃതമെത്രയുമുത്തമമാം എല്ലാമതസാരവും ഓര്‍ക്കിലതൊ- ന്നല്ലേ പറയേണ്ടതു് ധാര്‍മ്മികരേ കൊല്ലുന്നതു് തങ്കല്‍വരില്‍ പ്രിയമാം അല്ലീ വിധിയാര്‍ക്കു് ഹൃദപ്രദമാം ചൊല്ലേണ്ടതു് ധര്‍മ്മ്യമിതാരിലും ഒത്തല്ലേ മരുവേണ്ടതു് സൂരികളേ കൊല്ലുന്നവനില്ല ഭുജിപ്പതിനാ - ളില്ലങ്കിലശിക്കുക തന്നെ ധൃഢം കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം കൊല്ലുന്നതില്‍ നിന്നു മുരത്തൊരഘം കൊല്ലായ്കിലിവന്‍ ഗുണമുള്ളപുമാന്‍ അല്ലായ്കില്‍ മൃഗത്തൊടു തുല്യനവന്‍ കൊല്ലുന്നവനില്ല ശരണ്യത മ - റ്റെല്ലാ വക നന്മയും ആര്‍ന്നിടിലും (എല്ലാവരും ) | |