ശിവ ശങ്കര ശർവ്വ ശരണ്യ
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
Sivasankara Sharva Saranya (Oru Jathi Oru Matham Oru Dhaivam Manushyanu)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനശ്രീനാരായണ ഗുരു
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:33.

ശിവശങ്കര ശര്‍വ്വ ശരണ്യവിഭോ
ഭവസങ്കടനാശന പാഹി ശിവ
കവി സന്തതി സന്തതവും തൊഴുമെന്‍
ഭവനാടകമാടുമരുംപൊരുളേ
(ശിവശങ്കര)

പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലില്‍
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ

പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും
കുടി കൊണ്ടു കുടിക്കുമരുംകുടി
നീരടി തട്ടിയകത്തു നിറഞ്ഞിരി നീ

ഗളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതു കൊണ്ടു കൃപാനിധിയേ
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍-
ക്കളവുണ്ടൊരു സീമ നിനക്കു നഹി

കനിവെന്നിലിരുത്തിയനംഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
കനിമുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ കഴലേകുക നീ
(ശിവശങ്കര)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts