വിള കൊയ്യാപാടത്ത്
നീലാംബരി
Vila koyyaapadath (Neelambari)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംചുള്ളിമണ്ണൂര്‍ ഷാജഹാന്‍
ഗാനരചനതോമസ് സാമുവൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:32.
 

വിള കൊയ്യാപ്പാടത്ത് മൂവന്തിനേരത്ത്
ഒരു പച്ചക്കിളീ പാടി പറന്ന മാനത്ത്
കാറ്റു വന്നേ കൊയ്തു കഴിഞ്ഞൊരു
പെൺകൊടിയെപ്പോലെ പാടത്ത്
(വിള കൊയ്യാപ്പാടത്ത്..)


കൊയ്ത്തരിവളും കൈയിലേന്തി
തലയിൽ കെട്ടും കെട്ടി വന്നേ വന്നേ
ഓ..ഓ..ഓ..
ചെളി പുരണ്ട മുണ്ടും വിയർത്തൊലിച്ച കച്ചയുമായ്
വന്നേ കിഴക്കൻ കാറ്റു വന്നേ
(വിള കൊയ്യാപ്പാടത്ത്..)

വയലെല്ലാം കൊയ്തു മെതിച്ച് മീനച്ചൂടിൻ ദാഹവുമായി വന്നേ
ഓ..ഓ..ഓ..
നെൽക്കതിരാട്ടിയുലച്ച് പാടവരമ്പത്തൂടേ
പോയേ കിഴക്കൻ കാറ്റു പോയേ
(വിള കൊയ്യാപ്പാടത്ത്..)



 





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts