വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | ചുള്ളിമണ്ണൂര് ഷാജഹാന്‍ |
ഗാനരചന | തോമസ് സാമുവൽ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:32.
രാത്രി ഉറങ്ങും നേരം നിശാഗന്ധി സ്വപ്നം വിടർത്തും നേരം (2) തെന്നൽ വന്നു വിളിച്ചൂ നിലാവിനെ ഒരു സ്വകാര്യം പറയാൻ (2) (രാത്രി ഉറങ്ങും.....) കാട്ടാറിൻ ചിറ്റോളങ്ങളേ തഴുകും നേരം ഒരു വെള്ളിക്കൊലുസ്സിൻ മന്ദഹാസം കേട്ട നേരം (2) കണ്ടെൻ മനം കുളിർത്തു നീരാടാൻ വന്നൊരു കന്യകയെ (2) (രാത്രി ഉറങ്ങും.....) കാട്ടാറിന്നാഴങ്ങൾ അറിയുവാനവൾ ഇറങ്ങും നേരം ആ മാറു തഴുകുവാനായി ഞാൻ ചെന്നതിവേഗം (2) ഓർത്തെൻ മനം കുളിർത്തു കാറ്റായീ മാറിയതോ ഭാഗ്യം (2) (രാത്രി ഉറങ്ങും.....) | |