പ്രിയ മാനസ
നീലാംബരി
Priya maanasa (Neelambari)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംചുള്ളിമണ്ണൂര്‍ ഷാജഹാന്‍
ഗാനരചനതോമസ് സാമുവൽ
ഗായകര്‍സുജാത മോഹൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:34.
 

പ്രിയമാനസാ നീ വരുന്നതും കാത്ത്
സന്ധ്യാനേരത്ത്
തിരകളൊഴിയും തീരത്ത് ഞാൻ കാത്തിരുന്നു
ഒരു മൊഴി കേൾക്കാൻ
ഒരു നോക്കു കാണാനായ്
(പ്രിയമാനസാ...)


സൂര്യദേവൻ നൽകിയ സ്വർണ്ണപ്പട്ടുടുത്ത്
ആ..ആ.ആ.ആ
സൂര്യദേവൻ നൽകിയ സ്വർണ്ണപ്പട്ടുടുത്ത്
അണിഞ്ഞൊരുങ്ങും സന്ധ്യയെപ്പോലെ
നവവധുവായ് ഞാനും
ആ...ആ....ആ...
(പ്രിയമാനസാ...)


കാമദേവനെയ്ത പുഷ്പശരം കൊണ്ട്
ആ..ആ.ആ...ആ‍..
കാമദേവനെയ്ത പുഷ്പ ശരം കൊണ്ട്
കവിഞ്ഞൊഴുകും നിളയെപ്പോലെ
മാധവമായ് ഞാനും
ആ...ആ...ആ..
(പ്രിയമാനസാ...)


 




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts