മോഹങ്ങൾ കൊണ്ടു
നീലാംബരി
Mohangal kondu (Neelambari)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഅയിരൂര്‍ സദാശിവന്‍
ഗാനരചനതോമസ് സാമുവൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:33.
 

മോഹങ്ങൾ കൊണ്ട് ഞാനൊരു പ്രേമസാമ്രാജ്യം തീർത്തു
അതിൽ സ്വപ്നങ്ങൾ കൊണ്ടു ഞാൻ മതിലു കെട്ടി
പുഷ്പങ്ങളെ കാവൽക്കാരാക്കി ഞാൻ
പുഷ്പങ്ങളെ കാവൽക്കാരാക്കി
(മോഹങ്ങൾ കൊണ്ടു ഞാൻ...)


നീ വരും നേരം നോക്കിയെൻ
കനകസിംഹാസനമൊരുങ്ങി (2)
നിൻ മൃദു സ്പന്ദനങ്ങൾ അറിയാൻ
നിൻ നൊമ്പരങ്ങൾ അറിയാൻ (2)
(മോഹങ്ങൾ കൊണ്ടു ഞാൻ...)



രാഗങ്ങളൊഴുകി വരുന്നൊരീ
സംഗീതമാം സാഗരത്തിൽ (2)
നീയും ഞാനും അറിയാതെയലിഞ്ഞു
നിൻ നെടുവീർപ്പുകൾ ഞാൻ സ്വരങ്ങളാക്കി (2)
(മോഹങ്ങൾ കൊണ്ടു ഞാൻ...)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts