വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:29.
ഈശാനകോണേ ഇടതടവില്ലാതേ നില്ലാതേ ഉരുണ്ടു പിരണ്ടും ഇരുണ്ടു കൂടിയും എങ്ങോട്ട്(ഈശാന) എങ്ങോട്ടാണെന്റെ നാടിന്‍ അഭിഷേകത്തിന്നൊരുക്കിയ മാരിക്കാറുകളേ നിങ്ങള്‍ പായുവത്( എങ്ങോട്ടാണെന്റെ) അതിരു കാക്കും മലമുടികളില്‍ ഉറയും ഉറവിന്‍ തിരുനടകളില്‍ ഉഴിയാന്‍ വീണുടയാന്‍ കടലലകളൊരുക്കിയ വഴിപാടല്ലേ (ഈശാനകോണേ) മണിയരയന്നങ്ങള്‍ പോവതു മാനസസരസ്സിലോ ഈ മരതകഭൂമികളില്‍ നിങ്ങടെ കനവുകള്‍ വാടുകയോ (മണിയരയന്നങ്ങള്‍) ഇവിടെയല്ലീ മലയും കടലും പുഴയും വയലും വനവുമൊരുങ്ങീ വിളിയില്‍ വീണ്‍ മൊഴിയില്‍ മനം പതറും മണ്ണൊടു വിട പറയല്ലേ (ഈശാനകോണേ) | |