ഏകമായ് ഏകാന്തമായ്
ഭാവ ഗീതങ്ങൾ
Ekamaay Ekaanthamaay (Bhaava Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:29.
 ഏകമായ് ഏകാന്തമായ് തന്മയായ് നിസ്തന്ദ്രമായ്(2)
രാമമായ് അഭിരാമമായ്
രാമമായ് അഭിരാമമായ് ഉള്ളില്‍
നാമം ജപിച്ചു കാലം
നാമം ജപിച്ചു കാലം

മുറ്റി വളര്‍ന്ന ചിതല്‍പ്പുറ്റിനു
കൊറ്റായതു ദേഹം
കൊണ്ടുനടന്നു കനം വച്ചത്
ദേഹി ഉടുത്ത ശരീരം
ദേഹി ഉടുത്ത ശരീരം
(മുറ്റി വളര്‍ന്ന)
വൈദേഹിയായ് ചൈതന്യമായ്
നിരവധി യുഗപരിണത വരസുകൃതം(2)
(ഏകമായ്)

കത്തിയ കനകോജ്ജ്വല ശിഖയില്‍
അഗ്നിപരീക്ഷാ ഹോമം
അക്ഷയ ചാരിത്രാമല ഹൌവ്യം
മിഥ്യാതീതം പവിത്രം (2)
(കത്തിയ)
വൈഖാനസം വൈനാശികം
അഖില വിബുധ വിഹിതം
അഭയ വരദം(അഖില)
(ഏകമായ്)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts