അന്നക്കിളി വന്നക്കിളി
ഭാവ ഗീതങ്ങൾ
Annakkili Vannakkili (Bhaava Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:28.

അന്നക്കിളി വന്നക്കിളി കൊത്തിയെടുത്തൊരു
ചെറുമണിയിളമണി കാമണിയില്‍
(അന്നക്കിളി )
ആയിരത്താണ്ടിനു തണലിടേണ്ടും
അരയാല്‍ മരമുറങ്ങീ ...
(അന്നക്കിളി )

മുളപൊട്ടി വിരിയാന്‍ തടിയൊന്നു തിരിയാന്‍
ഇലയും പൂവും കായും കനിയാന്‍ (മുളപൊട്ടി)
മണ്ണും വിണ്ണും തമ്മില്‍ത്തമ്മിലിണങ്ങാന്‍
മണ്ണും വിണ്ണും തമ്മില്‍ത്തമ്മിലിണങ്ങാന്‍
വിത്തിന് നീര്‍ കൊടു കാര്‍മുകിലേ .....കാര്‍മുകിലേ
വിത്തിന് നീര്‍ കൊടു കാര്‍മുകിലേ .....കാര്‍മുകിലേ
(അന്നക്കിളി )

അനവധി നാവാല്‍ യുഗധര്‍മ്മം പാടാന്‍
ഉണരും കാലം കണ്ടു കുളിരാന്‍ (അനവധി )
അരയാല്‍ അറിവാല്‍ ........
അരയാല്‍ അറിവാല്‍ വളരാന്‍ പടരാന്‍
വിത്തിന് നീര്‍ കൊട് കാര്‍മുകിലേ .....കാര്‍മുകിലേ
വിത്തിന് നീര്‍ കൊട് കാര്‍മുകിലേ .....കാര്‍മുകിലേ
(അന്നക്കിളി )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts