അനിഴ രാവിൽ
ഓണപ്പൂത്താലം (അഞ്ച്)
Anizha raavil (Onappootthaalam (Festival Songs Vol 5))
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,സുജാത മോഹൻ
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2019 08:53:51.
 
അനിഴരാവില്‍ പാല്‍നിലാവില്‍
അകലെയേതോ ഗ്രാമഭൂവില്‍
ഓണവില്ലിന്‍ ഈണമേകും
പാതിരാ തെന്നലേ
(അനിഴരാവില്‍ )
ഓ...

ഓളമാകും കൈയ്കളാലേ വീണമീട്ടും കായലോരം
ഓ...
വെണ്ണിലാവിന്‍ ചിറകിലേറി ചിങ്ങമാസം വന്ന വഴിയേ
വാനമ്പാടി നിന്റെ നാടന്‍ ശീലിലീണം ചേര്‍ത്തും പാടി
അവിടെയോണം കൂടിയോ ഞങ്ങള്‍
(അനിഴരാവില്‍ )

കൂത്തരങ്ങിൽ കൂടിയാട്ടം
കൂട്ടുകാര്‍ തന്‍ ചൊല്ലിയാട്ടം
തക തെയു് തോം
തക ധിമി തക തിമൃതോം
താ തെയു് തോം
താ ധിമി താ തിമൃതോം
(തക )
നീര്‍ക്കടമ്പിന്‍ കീഴിലാമ്പല്‍
പൂക്കള്‍ നീന്തും പൊയ്ക തന്നില്‍
പൂനിലാവാല്‍ ആട നെയ്യും
പൂഞ്ചിലമ്പിപ്പൊന്നും തുമ്പി
പുടവ നല്‍കൂ ഓണക്കോടി തരൂ
(അനിഴരാവില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts