മാവേലി മണ്ണിലെ
ഓണപ്പൂത്താലം (അഞ്ച്)
Maaveli mannile (Onappootthaalam (Festival Songs Vol 5))
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2012 17:05:10.
 
മാവേലിമണ്ണിലെ മാലതിപ്പൂവേ (2)
വേലികള്‍ തോറും നീ വിരിഞ്ഞാലും
പൂവിളിപ്പറമ്പിലെ പുനര്‍ജനിയല്ലേ നീ
(മാവേലിമണ്ണിലെ )

പൂവേ പൊലി പൂ പാടുന്ന നേരം (2)
പുലര്‍വായുവില്‍ നീ ആടുന്ന നേരം (2)
നിന്നുള്ളിലെ തേനുണ്ണുമെന്‍
മോഹങ്ങളാം വരിവണ്ടുകള്‍
(നിന്നുള്ളിലെ )
(മാവേലിമണ്ണിലെ )

മഞ്ഞിന്‍ കുളിരില്‍ ആവണിക്കാറ്റില്‍ (2)
തിരുവോണനാളിന്‍ തിരുമുല്‍ക്കണി നീ (2)
തൊഴുകയ്യുമായു് ഇനി ഞങ്ങള്‍ തന്‍
ഹൃദയങ്ങളില്‍ വിരിയൂ സഖി
(തൊഴുകയ്യുമായു് )
(മാവേലിമണ്ണിലെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts