ആരാധിക്കുന്നെ
യേശു നല്ല ഇടയൻ
Aaraadhikkunne (Yesu Nalla Idayan)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:25.
ആരാധിക്കുന്നേ ഞങ്ങളാരാധിക്കുന്നേ
ആത്മനാഥനേശുവിനെ ആരാധിക്കുന്നേ
ആരാധിക്കുന്നേ ഞങ്ങളാരാധിക്കുന്നേ
ആത്മാവിലും സത്യത്തിലുമാരാധിക്കുന്നേ

(ആരാധിക്കുന്നേ)

ഹലേലൂയ ഹലേലൂയ ഗീതം പാടിടാം
ഹലേലൂയ ഗീതം പാടി ആരാധിച്ചീടാം
ഇന്നു ഞങ്ങള്‍ വിശ്വാസത്താലാരാധിക്കുന്നു
അന്നു ഞങ്ങള്‍ മുഖം കണ്ട് ആരാധിച്ചീടും

(ആരാധിക്കുന്നേ)

മാലാഖമാര്‍ ആരാധിക്കും പരിശുദ്ധനെ
സന്തോഷത്താല്‍ സ്വന്തമക്കള്‍ ആരാധിച്ചീടും
ബന്ധനമഴിയും കെട്ടുകളഴിയും ആരാധനയിങ്കല്‍
കോട്ടകള്‍ തകരും ബാധകളൊഴിയും ആരാധനയിങ്കല്‍

(ആരാധിക്കുന്നേ)

രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കല്‍
മണ്‍കുടമുടയും തീ കത്തീടും ആരാധനയിങ്കല്‍
അപ്പൊസ്തോലര്‍ രാത്രികാലേ ആരാധിച്ചപ്പോള്‍
ചങ്ങല പൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ

(ആരാധിക്കുന്നേ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts