ആകാശമേ കേള്‍ക്ക
യേശു നല്ല ഇടയൻ
Aakaashame kelkka (Yesu Nalla Idayan)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:24.

ആകാശമേ കേൾക്ക
ഭൂമിയെ ചെവി തരിക
ഞാൻ മക്കളെ പോറ്റി വളർത്തി
അവരെന്നൊട് മത്സരിക്കുന്നു
(ആകാശമേ...)

കാള തന്റെ ഉടയവനേ
കഴുത തന്റെ യജമാനന്റെ
പുൽത്തൊട്ടി അറിയുന്നല്ലോ
എൻ ജനമറിയുന്നില്ല (കാള തന്റെ..)

അകൃത്യഭാരം ചുമക്കും ജനം
ദുഷ്പ്രവൃത്തിക്കാരൂടെ മക്കൾ
വഷളായി നടക്കുന്നവർ
ദൈവമാരെന്നറിയുന്നില്ല ( അകൃത്യഭാരം..)

ആകാശത്തിൽ പെരിഞ്ഞാറയിൽ
കൊക്കും മീവൽ പക്ഷിയും
അവർ തന്റെ കാലമറിയും
എൻ ജനമറിയുന്നില്ല (ആകാശത്തിൽ..)

ആകാശമേ കേൾക്ക
ഭൂമിയെ ചെവി തരിക
ഞാൻ മക്കളെ പോറ്റി വളർത്തി
അവരെന്നൊട് മത്സരിക്കുന്നു


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts