നിർമ്മല മിഴികൾ
വനമാല
Nirmala mizhikal (Vanamaala)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:24.
നിര്‍മ്മലമിഴികള്‍ ഗുരുവായൂരിലെ
നിര്‍മ്മാല്യത്തിനുണര്‍ന്നു
ബ്രാഹ്മമുഹൂര്‍ത്തം ഈറനണിഞ്ഞു
വാകച്ചാര്‍ത്തു തൊഴുന്നു
അണിവാകച്ചാര്‍ത്തു തൊഴുന്നു
(നിര്‍മ്മല...)

ദീപസഹസ്രങ്ങള്‍ ഇതളായ് വിരിയും
താമരപോലെ ശ്രീലകം
ഭക്തഹൃദയത്തില്‍ അറിയാതെ നിറയും
കൃഷ്‌ണതുളസീപരിമളം
ശംഖനാദ മണിനാദ നിര്‍ഭരം
മന്ത്രഘോഷ പരിപൂരിതം
പുണ്യതീര്‍ത്ഥമിതുതന്നെയല്ലയോ
സര്‍വ്വദുഃഖശമനൗഷധം
(നിര്‍മ്മല...)

ഉഷഃപൂജയ്‌ക്കും പന്തീരടിക്കും
ശീവേലിക്കും ഭഗവന്‍
ഉച്ചപ്പൂജയ്‌ക്കും നീയറിയാതെ
ഉഴറി നടക്കുന്നു ഞാന്‍
ദീപാരാധനയ്‌ക്കത്താഴശ്ശീവേലി-
ക്കാത്മാവ് തൃപ്പുകയാക്കി
തിരുനട ചാരിയിരുന്നു മയങ്ങും
അടിയനു തുണ നീ മാത്രം
(നിര്‍മ്മല...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts