മീനമാസത്തിലെ
ചില്‍ഡ്രണ്‍സ് സോങ്ങ്സ് - ഭാഗം ഒന്ന്
Meena Maasathile (Children's Songs - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:21.
 ആടു തുമ്മിയാൽ ചിലപ്പോൾ ആനയും ഞെട്ടും എന്നൊരു ചൊല്ലുണ്ട്.സ്വരം കൊണ്ടു ചീവീടും ചിലപ്പോൾ ഭയപ്പെടുത്തിയേക്കാം !!!

മീനമാസത്തിലെ നട്ടുച്ച നേരം
ഒരു പുഴയോരം
തൊണ്ട വരണ്ടു വലഞ്ഞവിടെത്തി
പണ്ടൊരു രാജസിംഹം
പണ്ടു പണ്ടൊരു രാജസിംഹം
(മീനമാസത്തിലെ...)


തിളക്കുന്ന വെയിലു കൊണ്ടും വരട്ടുന്ന കാറ്റു കൊണ്ടും
മൃഗങ്ങടെ രാജാവേറെ ദാഹാർത്തനായി
പൊടുന്നനെ എവിടെ നിന്നോ മുഴങ്ങുന്ന ഗർജ്ജനം കേട്ടു
ഭയം കൊണ്ട് വിറച്ചു പോയി അടിമുടിയാ രാജാവന്നേരം
(മീനമാസത്തിലെ...)


പുഴയിലെ ഒതുക്കുകളിൽ ഇടയിലെ ചതുപ്പിനുള്ളിൽ
ഇരുന്നൊരു തവള മീട്ടും മിഴാവു വാദ്യം
കിടുങ്ങുന്ന ഗർജ്ജനം പോലെ അവിടെങ്ങും പ്രതിദ്ധ്വനിച്ചു
സ്വരം കൊണ്ടു ഭയപ്പെടുത്തും ചില സമയം ചീവീടു പോലും
(മീനമാസത്തിലെ...)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts