ഒരിടത്തൊരുനാൾ
ചില്‍ഡ്രണ്‍സ് സോങ്ങ്സ് - ഭാഗം ഒന്ന്
Oridatthorunaal (Children's Songs - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:20.
 

ശുക്രൻ കൊടുത്തത് ശനിപ്പിഴയായാലോ ??
തൊടുന്നതെല്ലാം പൊന്നാകുന്ന വരം കിട്ടിയ രാജാവിന്റെ കഥയാകും !!!

ഒരിടത്തൊരുനാൾ ഒരു മഹാനായ
രാജാവിനേതോ ദേവകൃപയാൽ ഒരു വരം കിട്ടി
തൊടുന്നതെല്ലാം സ്വർണ്ണമാകുമെന്നൊരു വരം കിട്ടി
തൊടുന്നതെല്ലാം സ്വർണ്ണമാകുമെന്നൊരു വരം കിട്ടി
(ഒരിടത്തൊരുനാൾ....)

അന്തപ്പുരത്തിനുള്ളിലെ പൊരുളുകളെല്ലാം
പൊന്നാക്കി മാറ്റി തമ്പുരാൻ തടവി തടവി
തന്നിഷ്ടം പോലന്നോരോന്നും പൊന്നാക്കി രാജൻ
കൊട്ടാരക്കെട്ടും തട്ടും ഉദ്യാനത്തോപ്പും കോപ്പും
സ്വർണ്ണം കൊണ്ടാറാട്ട്
(ഒരിടത്തൊരുനാൾ....)


സന്തോഷത്തോടെ തമ്പുരാൻ തിരുവമൃതേത്തിനു
പണ്ടങ്ങൾ കൈയ്യിലെടുത്തപ്പോൾ അവയും പൊന്നായി
തൻ കുഞ്ഞിനെ മാറോടണച്ചപ്പോൾ കുഞ്ഞും പൊന്നായി
കൈ തൊട്ടാൽസ്വർണ്ണം നേടും സൗഭാഗ്യം വന്നാൽ പോലും
ഇല്ല സമാധാനം
(ഒരിടത്തൊരുനാൾ....)







 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts