കാറ്റത്തും വെയിലത്തും
ചില്‍ഡ്രണ്‍സ് സോങ്ങ്സ് - ഭാഗം ഒന്ന്
Kaattathum Veyilathum (Children's Songs - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:19.

തന്നെക്കാൾ ബലമുള്ളവരോട് താഴ്മയായി പെരുമാറുകയാണു വേണ്ടത്.
വൻ വൃക്ഷവും ചെഞ്ചൂരലും ഈ സത്യം വിളിച്ചു പറയുന്നത് കേൾക്കൂ...

കാറ്റത്തും വെയിലത്തും മഞ്ഞത്തും വെയിലത്തും
പുഴയോരത്തൊരു വൃക്ഷം പലകാലം നിലനിന്നു
അരികത്തും പരിയത്തും അതിനൊപ്പം നെടുനാളായ്
ഒരു പറ്റം ചെഞ്ചൂരൽ ചെറുകാടും നില നിന്നു
(കാറ്റത്തും...)

പേമാരി പെയ്തു ചുഴലിക്കാറ്റൂതി
അവയേറ്റാ വൻ വൃക്ഷം കടപുഴകി പോയി
ചുവന്ന ചൂരൽക്കുരുന്നു പോലും
മറിഞ്ഞു വീണില്ലന്നാ കാറ്റത്തും
(കാറ്റത്തും...)

മഴ പെയ്യുമ്പോഴും കാറ്റൂതുമ്പോഴും
ബലവാനായ് വൻ വൃക്ഷം എതിരിടുവാൻ നോക്കും
കുനിഞ്ഞു കുമ്പിട്ടൊതുങ്ങി നിൽക്കും
വളർന്ന ചൂരൽക്കൂട്ടങ്ങൾ പോലും
(കാറ്റത്തും...)




 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts