ശരത് പൂര്‍ണ്ണിമ
ഹൃദയാഞ്ജലി
Sarath poornima (Hrudhayanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2016 07:20:49.

ഉം......ഉം........

ശരത് പൂര്‍ണ്ണിമാ യാമിനിയില്‍...
ശാന്തമായ തടാകങ്ങളില്‍
ശശിബിംബം തെളിയും പോലൊരു
സര്‍വ്വാംഗസുന്ദരി ഒരുങ്ങി വന്നൂ
എന്‍ മനസ്സിലും.. എന്‍ മിഴിയിലും.. ഒരുനാള്‍..

ലാ...ല.. ലാ..‍ ലാ....

അകലെനിന്നാരോ മുരളിയിലൂതും
സ്വരമഴയില്‍ ഞങ്ങള്‍ നനഞ്ഞു പോയി
മഞ്ഞണിഞ്ഞ രാവില്‍ കുഞ്ഞു തെന്നല്‍ പോലെ
ആയിരം ആശകള്‍ ഊയലാടി

മിഴിയുടെ തൂവല്‍ ചിറകുകള്‍ വീശി
മൊഴിയുടെ ഹംസം പറന്നുയര്‍ന്നൂ
മൌനമെന്ന വാനില്‍ മോഹമെന്ന മേഘം
മാരിയായ് മാനസം പീലി വീശി




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts