ഇല്ലം നിറ വല്ലം നിറ
ഗാനോത്സവം
Illam Nira Vallam Nira (Gaanolsavam)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 01 2012 05:41:40.

ഇല്ലം നിറ വല്ലം നിറ
ഇല്ലം വല്ലം
ഇല്ലം നിറ പറനിറ പറനിറ
ഇല്ലം പുത്തില്ലം പൂവല്ലം
നിറ നിറ നിറ നിറ നിറയോ

ഇല്ലം നിറ വല്ലം നിറ [2]
ഇല്ലം... വല്ലം... [2]
ഇല്ലം നിറ പറനിറ പറനിറ
വല്ലം നിറ മലര്‍നിറ മലര്‍നിറ
ഇല്ലം പുത്തില്ലം പൂവല്ലം
നിറ നിറ നിറ നിറ നിറയോ
നിറയോ നിറ നിറ നിറ നിറയോ

പുത്തില്ലത്തെ മുറ്റം നിറയെ പൂ പൂ പൂമുത്ത്
ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍ നീര്‍ നീര്‍ നീര്‍മുത്ത്
ആലോലം താലോലം ആവണിയഴകേ വാ [3]
(ഇല്ലം)

പുലര്‍കാലക്കുളിരില്‍ കുളിച്ചുതോര്‍ത്തി
പുളിയില നേര്‍‌കര പുടവ ചുറ്റി
മലയാളത്തിന്റെ മധുരിമപോല്‍
വരൂ വരൂ പൊന്നോണപ്പെണ്‍കിടാവേ
(ഇല്ലം)

ഇതു വഴി നീ വരും നല്ല നാളില്‍
മതിലകമാകെ ഉണര്‍ന്നീടുന്നു
ഇനിയും കെടാത്ത തിരികള്‍ നീട്ടി
ഇനിയ സങ്കല്പങ്ങള്‍ കാത്തിരിപ്പൂ
(ഇല്ലം)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts