ചിങ്ങവയൽക്കിളി
പൊന്നോണതരംഗിണി
Chinga Vayalkkili (Ponnona Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:15.
ചിങ്ങവയല്‍ക്കിളീ മംഗല്യപ്പൈങ്കിളീ
സ്വര്‍ണ്ണം വിളയുന്ന കാലമായി...
ചുണ്ടില്‍ കതിര്‍ ചൂടി...
നെഞ്ചില്‍ കൊതി ചൂടി...
കൊഞ്ചിക്കുഴയുവാന്‍ നേരമായി...
(ചിങ്ങവയല്‍ക്കിളീ)

മാടത്തിന്‍ മുറ്റത്ത് മകരന്ദത്തുമ്പികള്‍
പാടിനടക്കും പൂക്കാലമായി...
പൊന്നമ്പലത്തിന്റെ മുറ്റത്തും താഴത്തും
അമ്മാനപ്പന്തടിമേളമായി...
(ചിങ്ങവയല്‍ക്കിളീ)

ആറമുന്മളയിലും പായിപ്പാട്ടാറ്റിലും
ആര്‍പ്പുവിളികള്‍തന്‍ പൂരമായി...
പൂര്‍ണ്ണത തേടുന്ന കൈരളിതന്‍ മോഹം
പൂക്കളമാകും പൊന്നോണമായി...
(ചിങ്ങവയല്‍ക്കിളീ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts