തോണിക്കാരനും
പൊന്നോണതരംഗിണി
Thonikkaranum (Ponnona Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:15.

തോണിക്കാരനുമവന്റെ പാട്ടും കൂടണഞ്ഞു
തേങ്ങിത്തളര്‍ന്നൊരു ചെറുമക്കുടിലില്‍ വിളക്കണഞ്ഞു
നിറയുമോര്‍മ്മകള്‍ എന്റെ നെഞ്ചില്‍
പിടയുമോളങ്ങള്‍ നിന്റെ നെഞ്ചില്‍
നിനക്കുമെനിക്കും ഉറക്കമില്ലല്ലോ കായലേ
കായലേ... വൈക്കംകായലേ...
(തോണിക്കാരനും)

നിന്റെ കരയില്‍ ഈ നിലാവില്‍ ഞാനിരിക്കാം
നിന്റെ കൂടെ പുലരുവോളം ഞാനും കരയാം
പ്രണയവേദനയറിഞ്ഞവര്‍ക്കായ് നാലുവരി പാടാം
പാടാം... കായലേ... കായലേ... വൈക്കംകായലേ...
(തോണിക്കാരനും)

നിന്റെ നുരകള്‍ പൂക്കളാക്കും ചന്ദ്രരശ്മി
മേടസ്മൃതിയില്‍ മയങ്ങിനില്‍ക്കും കര്‍ണ്ണികാരം
മരിക്കുംമുമ്പീ ജീവിതാഭയില്‍ നാലുവരി പാടാം
പാടാം... കായലേ... കായലേ... വൈക്കംകായലേ...
(തോണിക്കാരനും)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts