ഓമനേ
ആവണിപ്പൂക്കൂട
Omane (Aavani Pookkooda)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഉഷാ ഖന്ന
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:13.

ഓമനേ പോയ്‌ വരാം
ഓമനേ പോയ്‌ വരാം
ജന്മജന്മങ്ങളാം പ്രാണബന്ധങ്ങളാല്‍
നമ്മളൊന്നായ്‌ സഖീ
വിട ചൊല്ലാനിപ്പോള്‍ വിധിയായി ...
(ഓമനേ )

എങ്ങുനിന്നോ വന്ന രണ്ടു പൂഞ്ചോലകള്‍
മരുഭൂവിന്‍ മാറില്‍ തമ്മില്‍ ചേര്‍ന്നു മന്നില്‍
എങ്ങുനിന്നോ വന്ന രണ്ടു പൂഞ്ചോലകള്‍
മരുഭൂവിന്‍ മാറില്‍ തമ്മില്‍ ചേര്‍ന്നു മന്നില്‍
വിധി വേര്‍പെടുത്തി ഇനി പോകട്ടെ ഞാന്‍ ...
(ഓമനേ )

എന്റെ സ്വപ്നങ്ങളെല്ലാം നിന്‍ സ്വപ്നങ്ങളായ്
എന്റെ ദുഃഖങ്ങള്‍ നിന്‍ കണ്ണില്‍ കണ്ണുനീരായ്
എന്റെ സ്വപ്നങ്ങളെല്ലാം നിന്‍ സ്വപ്നങ്ങളായ്
എന്റെ ദുഃഖങ്ങള്‍ നിന്‍ കണ്ണില്‍ കണ്ണുനീരായ്
എല്ലാം തീര്‍ന്നു സഖീ യാത്രചൊല്ലാമിനി
(ഓമനേ )

ഒരു ത്രാസിന്റെ തട്ടാണ് സൌഖ്യം സഖീ
അത് താഴുന്നു പൊങ്ങുന്നു നാളില്‍ നാളില്‍
ഒരു ത്രാസിന്റെ തട്ടാണ് സൌഖ്യം സഖീ
അത് താഴുന്നു പൊങ്ങുന്നു നാളില്‍ നാളില്‍
ഇന്ന് മന്ദഹാസം നാളെ കണ്ണീരല്ലോ
(ഓമനേ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts