ഗായകാ ഗായകാ
ആവണിപ്പൂക്കൂട
Gaayakaa Gaayakaa (Aavani Pookkooda)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഉഷാ ഖന്ന
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:12.

ഗായകാ ഗായകാ ഭാവഗായകാ
ഗായകാ ഗായകാ ഭാവഗായകാ
ചൊരിയൂ മദകര സംഗീതം
അനുപമ സ്വരസുധ ഒഴുകീടട്ടെ
തരളിത ഹൃദയത്തെ തഴുകീടട്ടെ
(ഗായകാ )

ഓ ...ഓ ...ഓ ...ഓ ...

ഗഗനത്തില്‍ മുകില്‍ തോണി തുഴഞ്ഞു വരും
ശശികല കിരണങ്ങള്‍ ചൊരിയുംപോലെ (ഗഗനത്തില്‍ )
പാലാഴിത്തിരമാല പാടീടുന്നു
പാലാഴിത്തിരമാല പാടീടുന്നു
രാഗമാലിക
ആ ...
(ഗായകാ )

ഗാനത്തിന്‍ ലഹരിയില്‍ കദനമില്ല
അലിയട്ടെ ആനന്ദം അലതല്ലട്ടെ (ഗാനത്തിന്‍ )
ചിറകുകള്‍ വിരിയുമെന്‍ സ്വപ്നങ്ങളെ
ചിറകുകള്‍ വിരിയുമെന്‍ സ്വപ്നങ്ങളെ
വാനില്‍ പാറുക
ആ ...
(ഗായകാ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts