ഗിരിധര നന്ദ കുമാര
ആര്‍ദ്രഗീതങ്ങള്‍
Giridhara Nanda Kumara (Aardra Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനകെ ജയകുമാര്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:31.

ഗിരിധര നന്ദകുമാരാ
മുരളീധര ഗോപാലാ
(ഗിരിധര)

നിന്‍ കരലാളന സുഖമറിയാന്‍
കാത്തിരിപ്പൂ മീരാ (നിന്‍ കര )
നിന്നെ ഓര്‍ത്തിരിപ്പൂ മീരാ
(ഗിരിധര)

ജീവിത തന്ത്രി മുറുക്കി - ഞാന്‍
നിനക്ക് മീട്ടാന്‍ തന്നു (ജീവിത)
വൃന്ദാവനസുമ മാല്യം കോര്‍ത്തു
നിനക്ക് ചാര്‍ത്താന്‍ വന്നു
ഓ ...ശ്യാമ മനോഹരാ
ശ്യാമ മനോഹര രമണാ
ഈ പൂവിനെ നുള്ളിയെടുക്കൂ
എന്‍ വിരഹ വിഷാദമൊടുക്കൂ
(ഗിരിധര)

രാത്രി പുലരും മുന്‍പേ - നിന്‍
വേണുനാദം കേള്‍ക്കും (രാത്രി)
ലളിതലവംഗ കുടീരേ - പ്രിയ
ഗോപികയായ് ഞാന്‍ മാറും
ഓ ...ശ്യാമ കളേബരാ
ശ്യാമ കളേബര രമണാ
ഈ അഭയാര്‍ഥിനിയെ വിളിക്കൂ
ഇനി നിത്യ നിര്‍വൃതി പകരൂ
(ഗിരിധര)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts