താമര കണ്ണുകള്‍
ശ്രുതിലയ തരംഗിണി
Thaamara Kannukal (Shruthilaya Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:09.
താമരക്കണ്ണുകള്‍ ചിമ്മൂ
ഓമനക്കണ്ണന്‍ ഉറങ്ങൂ (താമര )
പൊന്നോണപ്പാട്ടൊന്നു കേട്ടു
കണ്ണാ നീ കണ്ണൊന്നു പൂട്ടൂ
മലയാളക്കരകാണാന്‍ നാളെ
വരുമല്ലോ മാവേലി നീളെ
താമരക്കണ്ണുകള്‍ ചിമ്മൂ
ഓമനക്കണ്ണന്‍ ഉറങ്ങൂ

പണ്ടൊരുകാലത്തീ ഭൂമി
വാണ്ടൊരു മന്നന്‍ മാവേലി
മാവേലി വാണീടും നാളിലീ നാട്ടിലെ
മാനുഷരൊന്നുപോല്‍ മേവി (മാവേലി )
അന്നീ ഭുവനം പാലൊഴുകും പൂനിലമായി
(താമര )

ഭൂമി തന്‍ സീമകള്‍ നീങ്ങി
മാവേലി തന്‍ പുകള്‍ പൊങ്ങി
ചാലീസുരപതി പാലാഴിയില്‍ വാഴും
ശ്രീ മഹാവിഷ്ണുവെ കണ്ടു (ചാലീ )
വന്നു വഴിയെ ഹരിയുലകില്‍ വാമനനായി
(താമര )

മാബലി തന്‍ മുന്നില്‍ വന്നു
മൂന്നടി മണ്ണും നിരന്നു (മാബലി )
വിണ്ണോളമായ് വിഷ്ണു രണ്ടടി കൊണ്ടന്നു
മൂന്നു ലോകങ്ങള്‍ അളന്നു (വിണ്ണോളമായ്)
മൂന്നാം അടിയില്‍ മാബലിയോ പാതാളത്തില്‍
(താമര )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts