കാലത്തിന്റെ കടംകഥയിലെ
ശ്രുതിലയ തരംഗിണി
Kalathinte kadamkadhayile (Shruthilaya Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:09.


കാലത്തിന്റെ കടംകഥയിലെ പാണന്‍ ചോദിച്ചു
വെറ്റില പുട്ടിലും ചൂട് പാളയും നാടന്‍ പാട്ടുമായ്
അത്തം ചിത്തിര ചോതിപ്പാടം കൊയ്തു വരുന്നോരേ
പൂവിളിയുണ്ടോ പൊലിവിളിയുണ്ടോ
അത്തപ്പൂക്കളമുണ്ടോ ഇന്നത്തപ്പൂക്കളമുണ്ടോ
അത്തപ്പൂക്കളമുണ്ടോ ഇന്നത്തപ്പൂക്കളമുണ്ടോ
(കാലത്തിന്റെ )

വെള്ളിപ്പറയില് നൂറു നൂറു മേനിയളന്നോരേ
പള്ളിയറകളില്‍ ഉച്ചയ്ക്കുറങ്ങും തമ്പ്രാക്കന്മാരേ
നിങ്ങടെ നാട്ടില് ചിങ്ങപ്പൂവില് കണ്ണീരോ
കണ്ണാരം പൊത്തിക്കളിക്കാതെ
കാവിലൊളിച്ചു കളിക്കാതെ
കണ്ണാരം പൊത്തിക്കളിക്കാതെ
കാവിലൊളിച്ചു കളിക്കാതെ
എങ്ങോ പോകുന്ന കണ്ണാന്‍ തുമ്പികളെന്തേ തേങ്ങുന്നു
എന്തേ തേങ്ങുന്നു ?...
(കാലത്തിന്റെ )

കന്നിവയലില് വാരി വാരി മുത്ത്‌ വിതച്ചോര്‍ക്ക്
തങ്കക്കിനാക്കളും കൊണ്ട് നടക്കും മേലാളന്മാരേ
നിങ്ങടെ നാട്ടിലെ ചെല്ലക്കാറ്റല എങ്ങോ പോയ്‌
വെള്ളാരംകല്ലുകളാടാതെ
കുന്നലനാടിനെ പുല്കാതെ
എങ്ങോ പായുന്ന നെല്ലോലക്കിളിയെന്തേ തേങ്ങുന്നു
എന്തേ തേങ്ങുന്നു
(കാലത്തിന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts