കാതരയാം
ഹരിമുരളി
Katharayam (Harimurali)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംപൂര്‍വി കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:05.
Kaatharayaam priya manjula korthoru


കാതരയാം പ്രിയ മഞ്ജുള കോര്‍‌ത്തൊരു
ചെന്തെച്ചിപ്പൂമാല അണിഞ്ഞോനേ
പ്രേമാര്‍ത്ഥിയാമവള്‍ക്കാജന്മമോക്ഷമാം
പ്രേമാമൃതം പകര്‍ന്നേകിയോനേ
നീ തന്നെ നിര്‍മ്മലന്‍ നീ പ്രേമലോലുപന്‍
നീ തന്നെ പാരിന്റെ നേരറിഞ്ഞോന്‍
(കാതരയാം)

പൂജയ്ക്കൊരുക്കുന്ന നെന്മിനിയില്ലത്തെ
പൊന്നുണ്ണിക്കൊപ്പം ഭുജിച്ചവനേ
ഹരിജനാം കിട്ടതന്‍ ഇളനീര്‍ കുടിക്കവേ
ഉറ്റ സതീര്‍ത്ഥ്യനെ ഓര്‍ത്തവനേ
നീ യദുനായകന്‍ നിത്യനിരാമയന്‍
നീ തന്നെ ദുഷ്ടരെ നിഗ്രഹിച്ചോന്‍
(കാതരയാം)

ശൃംഗാരിയാം വിടന്‍ ചേലപ്പറമ്പന്റെ
ഉന്മാദമൊക്കെയും തീര്‍ത്തവനേ
കുന്നിക്കുരുവിന്റെ ജന്മതാപങ്ങളാം
കണ്ണുനീരൊക്കെയും തോര്‍ത്തിയോനേ
നീ തന്നെ മാധവന്‍ നീ ഹരിഗോവിന്ദന്‍
നീ തന്നെ ആശ്രിതര്‍ക്ക് ഉറ്റതോഴന്‍
(കാതരയാം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts